photo


ആലപ്പുഴ.കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്കായി പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ അവരെ ദ്രോഹിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ഡി.സുഗതൻ പറഞ്ഞു. കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കളക്ട്രേറ്റിനു മുന്നിൽ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നു മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പ്രവാസി ഡ്രീം പ്രൊജക്ട് നടപ്പാക്കുവാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ അനന്തരാവകാശികൾക്ക് സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നൽകുക, ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ അർഹതപ്പെട്ട പ്രവാസി കുടുംബങ്ങളെ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടുത്തുക,ഭ വനരഹിതരായ പ്രവാസികളെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകുക,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന ഭാരവാഹികൾ സത്യാഗ്രഹ സമരം നടത്തിയത്. സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് അദ്ധ്യക്ഷത വഹിച്ചു. കണ്ടിശേരി വിജയൻ,യു.എം.കബീർ, മുഹമ്മദ് ഷാനി,മാത്യൂസ് കൂടാരത്തിൽ,സജീവ് പൈനമ്മൂട്ടിൽ,ഉണ്ണി കൊല്ലമ്പറമ്പിൽ,ഷാജി വീയപുരം,നൂറനാട് വിജയൻപിള്ള,നൗഷാദ് കാഞ്ഞിരം,എച്ച്.ഇസ്മായിൽ,യു.നാസർ, ജോസ് ചമ്പക്കുളം,കെ.ബി.രഘു, ജെയിംസ് കൊച്ചാലുമൂട്, സജി ആറ്റുമാലിൽ,നിസാർ കണ്ടത്തിൽ എന്നിവർ സംസാരിച്ചു.