ആലപ്പുഴ: സി.ഐ.ടി.യു, കിസാൻ സഭ, കർഷകത്തൊഴിലാളിയൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭപരിപാടികളുടെ ഭാഗമായി അരുർ പോസ്റ്റ് ഓഫീസിന് സമീപം സംഘടിപ്പിച്ച ധർണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കുക,ആദായനികുതി പരിധിയിൽ വരാത്ത എല്ലാ കുടുംബങ്ങൾക്കും 7500 രൂപവീതം ധനസഹായം അനുവദിക്കുക,എല്ലാ ബി.പി.എൽ കുടുംബങ്ങൾക്കും 10 കിലോ വീതം ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുകതുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പി.ടി.പ്രദീപൻ,സി.ആർ.ആന്റണി,എൻ.കെ.സുരേന്ദ്രൻ, പി.എൻ.ശശി,കെ.വള്ളിയമ്മ,സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.