ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ പേരിൽ ഓപ്പൺ സർവകലാശാല തുടങ്ങാനുള്ള തീരുമാനമെടുത്ത സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും മുഹമ്മ ശ്രീഗുരുദേവ പ്രാർത്ഥനാ സമാജം അഭിനന്ദിച്ചു. പ്രസിഡന്റ് ബേബി പാപ്പാളി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.കാർത്തികേയൻ, സെക്രട്ടറി ടി.കെ.അനിരുദ്ധൻ, ലൈലാമണി എന്നിവർ സംസാരിച്ചു.