 9ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും

ആലപ്പുഴ : പൊതുവിദ്യാലയങ്ങളുടെ ഭൗതിക വികസനം ലക്ഷ്യമിട്ട് കിഫ്ബി സഹായത്തോടെ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ലോകോത്തര നിലവാരത്തിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ഒമ്പതിന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. മന്ത്രി സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി ഡോ. ടി എം.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എ.കെ.ശശീന്ദ്രൻ തുടങ്ങിയവർ മുഖ്യാതിഥികൾ ആകും.

കലവൂർ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ എ.എം.ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കളക്ടർ എ.അലക്‌സാണ്ടർ,ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ടി.മാത്യു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, ജില്ല പഞ്ചായത്ത് അംഗം പി.എ.ജുമൈലത്ത്, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജയൻ തോമസ്, വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യാ ആർ.കുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.കിഫ്ബിയിൽ നിന്ന് അനുവദിച്ച അഞ്ച് കോടി രൂപ ചെലവഴിച്ച് കൈറ്റിന്റെ നേതൃത്വത്തിലാണ് കെട്ടിടം നിർമ്മിച്ചത്.

പദ്ധതി ഒറ്റനോട്ടത്തിൽ

ആകെ തുക : 28 കോടി 80 ലക്ഷം

ആദ്യഘട്ടത്തിൽ : 5 കോടി

നിർമ്മിച്ചത് 774 ചതുരശ്ര അടിയുള്ള ആറ് ക്ലാസ് മുറികൾ

581 ചതുരശ്ര അടിയുള്ള ഒമ്പത് ക്ലാസ് മുറികൾ

ലാബ്, ടോയ്‌ലറ്റ്