ആലപ്പുുഴ: ചേർത്തല സ്വകാര്യ ബസ്സ്റ്റാന്റിന് സമീപത്തായി നിർമ്മാണം പൂർത്തീകരിച്ച എക്‌സൈസ് സർക്കിൾ ഓഫീസും റേഞ്ച് ഓഫീസും ഉൾപ്പെടുന്ന ചേർത്തല എക്‌സൈസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം 9ന് രാവിലെ 11 ന് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവഹിക്കും. മന്ത്രി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി . ജി. സുധാകരൻ മുഖ്യാതിഥിയാകും. അഡ്വ. എ.എം.ആരിഫ് എം.പി., അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ , കളക്ടർ എ.അലക്‌സാണ്ടർ, ചേർത്തല നഗരസഭ ചെയർമാൻ വി.ടി.ജോസഫ്, ചീഫ് എൻജിനിയർ ഹൈജിൻ ആൽബർട്ട്, എക്‌സൈസ് കമ്മീഷണർ എസ്.ആനന്ദകൃഷ്ണൻ, നഗരസഭാ കൗൺസിലർമാരായ എൻ.ആർ.ബാബുരാജ്, ടോമി എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.