ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ കിസാൻ സഭ- ബി.കെ.എം.യു കർഷകത്തൊഴിലാളി ഫെഡറേഷൻ എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിലെ 28 കേന്ദ്രങ്ങളിലായിരുന്നു സമരം. ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നടത്തിയ പ്രതിഷേധ സമരം കിസാൻ സഭ സംസ്ഥാന സെക്രട്ടറി ജോയിക്കുട്ടി ജോസ് ഉദ്ഘാടനം ചെയ്തു.എ.ആബിദ് അദ്ധ്യക്ഷത വഹിച്ചു.