കായംകുളം: കായംകുളം നഗരസഭയിൽ 4, 9 വാർഡുകൾ കേന്ദ്രീകരിച്ച് കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ ഗുരുതര സാഹചര്യത്തെ നേരിടേണ്ടിവരുമെന്ന് നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു.
കണ്ടെയ്ൻമെന്റ് സോൺ
നഗരസഭ 9-ാം വാർഡിൽ രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനാൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു . എന്നാൽ ഈ മാർക്കറ് പൂർണ്ണമായി അടച്ചിടാതെ രോഗനിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച് പ്രവർത്തിക്കുന്നതിനും രോഗവ്യാപനം റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശം മാത്രം മേഖല തിരിച്ച് അടക്കുന്നതിനും നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറോട് അഭ്യർത്ഥിക്കുന്നതിനും നഗരസഭാ മോണിട്ടറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
• പട്ടണത്തിൽ കൊവിഡ് വ്യാപനം കൂടുന്നു
• 4, 9 വാർഡുകളിൽ സ്ഥിതി ആശങ്കാജനകം
അടിയന്തര നടപടികൾ
4-ാം വാർഡ് അതിതീവ്രമേഖലയായി പ്രഖ്യാപിക്കും
എല്ലാവർക്കും ടെസ്റ്റ് നടത്തും
അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്
പരമാവധി യാത്ര ഒഴിവാക്കണം
എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം
സാമൂഹ്യ അകലം പാലിക്കണം
......................................
നാലാം വാർഡ് അതി തീവ്രമേഖലയായി പ്രഖ്യാപിക്കുന്നതിന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വാർഡിലെ മുഴുവൻ ജനങ്ങളും കൊവിഡ് ടെസ്റ്റിന് വിധേയമാകണം. ഇതിനായി ഷെഹിദാർ പള്ളി ഗ്രൗണ്ടിൽ കൊവിഡ് ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്തും.
നഗരസഭാ ചെയർമാൻ