കായംകുളം: കായംകുളം ഭരണിക്കാവിൽ പ്രവർത്തിക്കുന്ന എസ്.എൻ. പ്രീ - പ്രൈമറി ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിവത്സര ഗവ. നഴ്സറി ടീച്ചർ എഡ്യുക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. എസ്.സി., എസ്.ടി​ വിദ്യാർത്ഥികൾക്ക് ലംപ്സം ഗ്രാന്റും സ്റ്റൈപെന്റും ലഭിക്കും. വിദ്യാർത്ഥിനികൾ സെപ്റ്റംബർ 15 നകം അപേക്ഷിക്കണം. ഫോൺ: 9447663204.