ph

കായംകുളം: മഹാത്മാഗാന്ധിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഗാന്ധി ദർശൻ സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളത്ത് സംഘടിപ്പിച്ച 'കേരള നവോത്ഥാനവും മഹാത്മജിയും' എന്ന വിഷയത്തി​ലുള്ള സെമിനാർ മുൻ കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ.സി.ആർ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ് അദ്ധ്യക്ഷത വഹിച്ചു .പി.സി.സി സെക്രട്ടറി അഡ്വ.എ. ത്രിവിക്രമൻ തമ്പി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എ. ജെ ഷാജഹാൻ,കെ രാജേന്ദ്രൻ, സി. കെ വിജയകുമാർ, കെ.ബി യശോധരൻ, തോമസ് ടി. തോമസ്, ബി. ചന്ദ്രസേനൻ എന്നിവർ പങ്കെടുത്തു.