ആലപ്പുഴ: സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നലെ ജീവനക്കാർ നടത്തിയ സമരം മൂലം ജില്ലയിലെ കൺസ്യൂമർ ഫെഡിന്റെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും തുറക്കാനായില്ല. മാനേജ് മെന്റിന്റെ പ്രതികാര നടപടിക്കെതിരെയാണ് സി.ഐ.ടി.യു, ഐൻ.എൻ.ടി.യു.സി, എച്ച്.എം.എസ്, സി.എൻ.എം.ഇ സംഘടനകളുടെ നേതൃത്വത്തിൽ സമരം നടത്തിയത്. 45നീതിസ്റ്റോറുകൾ , ഏഴ് സൂപ്പർ മാർക്കറ്റുകൾ, നേരിട്ടുള്ളതും സഹകരണ സംഘങ്ങൾ വഴി നടത്തുന്നതുമായ 37മെഡിക്കൽ സ്റ്റോറുകൾ, അഞ്ച് മൊബൈൽ ത്രിവേണി എന്നിവടങ്ങളിൽ ജോലി നോക്കുന്ന 300ൽ അധികം തൊഴിലാളികളാണ് സമരം ചെയ്തത്. അന്യമായി സസ്പെൻഡ് ചെയ്ത രണ്ട് തൊഴിലാളികളെ തിരിച്ചെടുക്കുക, ജീവനക്കാരുടെ പ്രോമോഷൻ ഉടൻ നടപ്പാക്കുക തുടങ്ങി 12ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.