ആലപ്പുഴ: ജില്ലയിൽ ഇന്നലെ 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1388ആയി . ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും രണ്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്. 116 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. മുപ്പത്തി രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 4884 ആയി.
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 9575
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 1166
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 105
ആശുപത്രികളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 212
കണ്ടെയിൻമെന്റ് സോൺ
താമരക്കുളം പഞ്ചായത്തിലെ 9,12,13വാർഡുകൾ, കാവാലം പഞ്ചായത്ത് ഒന്ന്, അഞ്ച് വാർഡുകൾ, ആലപ്പുഴ നഗരസഭയിലെ ലജനത്ത് വാർഡിലെ പി.പസ്.സി ഓഫീസിന് വടക്ക് വശം പടിഞ്ഞാറോട്ടുള്ള റോഡിന് ഇടതുവശം, പാണാവള്ളി പഞ്ചായത്ത് ഒൻപത്, ആറാട്ടുപുഴ പഞ്ചായത്തിലെ രണ്ട് മൂന്ന് വാർഡുകൾ. പാണാവള്ളി പഞ്ചായത്ത് വാർഡ് 18നെ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.