photo

ആലപ്പുഴ: തമിഴ്നാട് രത്‌നഗിരി എസ്റ്റേറ്റിലെ വാച്ച്മാനെ കൊലപ്പടുത്തുകയും എസ്റ്റേറ്റ് കൊള്ളയടിക്കുകയും ചെയ്ത കേസിൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയ പ്രതിയെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. തൃശൂർ തോട്ടിപ്പാൽ നെടുബൽ പാളത്ത് കരവേട്ടു വീട്ടിൽ ബിജിനാണ്(കുട്ടി-37) പി​ടി​യി​ലായത്. ഇന്നലെ രാവിലെ 11മണിയോടെ മുന്നോടിയിലുള്ള റിസോർട്ടിന് സമീപം വെച്ചാണ് സി.ഐ കെ.പി​.വി​നോദി​ന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട് മുൻ മുഖ്യമന്തി ജയലളിതയുടെ മുൻ കാർഡ്രൈവർ കനകരാജ് ബിജിന് നൽകിയ ക്വട്ടേഷനെ തുടർന്ന് തമിഴ്‌നാട് രത്‌നഗിരി എസ്റ്റേറ്റിലെ വാച്ച്മാനെ 2017-ൽ കൊലപ്പടുത്തുകയും എസ്റ്റേറ്റ് കൊള്ളയടിക്കുകയും ചെയ്തു. തുടർന്ന് അറസ്റ്റിലായെങ്കി​ലും ജാമ്യം ലഭിച്ച ശേഷം ഒളിവിൽപ്പോവുകയായി​രുന്നു. ഇയാൾ ആലപ്പുഴയിലെ റിസോർട്ടിൽ താമസിക്കുന്നതായി​ ജില്ലാപൊലീസ് മേധാവി പി.എസ് സാബുവി​ന് ലഭി​ച്ച രഹസ്യവി​വരത്തെ തുടർന്ന് നടത്തി​യ പരി​ശോധനയി​ലാണ് പ്രതി​ കുടുങ്ങി​യത്. നടപടിക്രമങ്ങൾക്കുശേഷം ഇന്നലെ ഉച്ചക്ക് ശേഷം പ്രതിയെ തമിഴ്‌നാട് പൊലീസിനു കൈമാറി.