ചാരുംമൂട്: ചാരുംമൂട് പ്രസ് ക്ലബ്ബിന്റെ രജത ജൂബിലി ഉദ്ഘാടനവും മാദ്ധ്യമ പ്രവർത്തകരെ ആദരിക്കലും ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.ജമാൽ അദ്ധ്യക്ഷത വഹിച്ചു.
പത്രപ്രവർത്തനത്തിൽ കാൽ നൂറ്റാണ്ട് പിന്നിട്ട ചാരുംമൂട്ടിലെ ആദ്യകാല ലേഖകരായ നൂറനാട് മധു , വാഹിദ് കറ്റാനം, ഡി.രാജേഷ് കുമാർ, അനിൽ പി.ജോർജ്, ആർ.ശിവപ്രസാദ് എന്നിവരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.എസ് രവി ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര മുഖ്യപ്രഭാഷണം നടത്തി. മുൻ എം. എൽ. എ കെ.കെ.ഷാജു, ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് , സാഹിത്യ പോഷിണി ചീഫ് എഡിറ്റർ ചുനക്കര ജനാർദ്ദനൻ നായർ,എം.എസ് സലാമത്ത് , ഗിരീഷ് അമ്മ, പ്രഭ വള്ളികുന്നം, പി മോഹനൻ പിള്ള എന്നിവർ സംസാരിച്ചു.