ഹരിപ്പാട്: കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ എസ്.എഫ്.ഐ ഹരിപ്പാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാർച്ച് നടത്തി. തിരുവനന്തപുരത്ത് നടന്ന രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ ഹരിപ്പാട് ഏരിയ കമ്മിറ്റി പ്രതിപക്ഷ നേതാവിന്റെ ക്യാമ്പിലേക്ക് മാർച്ച് നടത്തിയത്. ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ജെഫിൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അമ്പാടി ഉണ്ണി അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി വിഷ്ണു വിജയൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടിറിയേറ്റംഗം രാഹുൽ.സി.കാംബ്‌ളി, ജില്ലാ കമ്മിറ്റി അംഗം അനില തുടങ്ങിയവർ സംസാരിച്ചു.