vat

എടത്വാ: ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. തലവടി പ്രിയദർശി ജംഗ്ഷന് സമീപം ആളൊഴിഞ്ഞ വീട്ടിലെ വിറക് പുരയിൽ നിന്നാണ് ഇവ പിടികൂടിയത്. വീട്ടുടമ തേങ്ങ ഇടാൻ എത്തിയപ്പോൾ വിറകുപുര താഴിട്ട് പൂട്ടിയ നിലയിൽ കാണപ്പെട്ടു. സമീപത്തെ ബന്ധുവിനെ അറിയിച്ചതിനെ തുടർന്ന് പൂട്ട് പൊളിച്ച് നോക്കിയപ്പോഴാണ് ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും ശ്രദ്ധയിൽപ്പെട്ടത്. വീട്ടുടമ എടത്വാ സി.ഐ ദ്വിജേഷിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി 30 ഓളം ലിറ്റർ കോടയും, 3 ലിറ്ററിന് മുകളിൽ ചാരായവും, ഗ്യാസ് അടുപ്പ്, സിലിണ്ടർ എന്നിവ പിടികൂടി.