ചാരുംമൂട്: എസ്. എൻ.ഡി​.പി​ യോഗം കണ്ണനാകുഴി 1858-ാം നമ്പർ ആശാൻ സ്മാരക ശാഖയി​ലെ ചതയദിന ആഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസ എൻഡോവ്‌മെന്റ് വിതരണവും ദൈവദശകം മെഗാ ഇവന്റി​ൽ പങ്കെടുത്ത ശരണ്യ ഉത്തമനെ ആദരിക്കുകയും ചെയ്തു. ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം നിർവഹിച്ചു. ശാഖയോഗം പ്രസിഡൻ്റ് ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ബി.സത്യപാൽ വൈസ് ചെയർമാൻ ആർ രഞ്ജിത്ത് കമ്മറ്റിയംഗം ചന്ദ്രബോസ്, വനിത സംഘം ചെയർപേഴ്സൺ വന്ദന സുരേഷ്, കൺവീനർ സ്മിത ദ്വാരക വൈസ് ചെയർപേഴ്സൺ അർച്ചന പ്രദീപ്, ജോയിന്റ് കൺവീനർമാരായ രേഖ സുരേഷ് , മിനി സനൽ യൂത്ത് മൂവ്മെൻറ് ചെയർമാൻ വി വിഷ്ണു ജോയിൻ്റ് കൺവീനർ മഹേഷ് , ശ്രീക്കുട്ടൻ മേഖല ചെയർമാൻ ജയപ്രകാശ്, ശാഖ സെക്രട്ടറി സോമൻ ശാഖ വനിത സംഘം പ്രസിഡൻ്റ് കനകമ്മ രാജൻ, മൻമഥൻ, രഘു ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു.