ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം നീണ്ടൂർ വഴുതാനം 1745 ാം നമ്പർ ശാഖയിലെ പഞ്ചലോഹ പ്രതിഷ്ഠയുടെ 7ാം വാർഷികത്തോടും ഗുരുദേവന്റെ 166 ആo ജയന്തിയോടും അനുബന്ധിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്കോളർഷിപ് വിതരണവും കിടപ്പുരോഗികൾക്കുള്ള ചികിത്സാ സഹായവിതരണവും നടത്തി. പൊതുസമ്മേളനം കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ. രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കോളർഷിപ് വിതരണവും ചികിത്സാ സഹായ വിതരണവും യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് മോഹനൻ അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. യൂണിയൻ കമ്മറ്റി അംഗം പി.അനിൽകുമാർ, ശാഖ വൈസ് പ്രസിഡന്റ് ബാബുക്കുട്ടൻ എന്നിവർ സംസാരിച്ചു.