മാവേലിക്കര: റിട്ട.അദ്ധ്യാപകൻ വഴുവാടി മുളമ്പാട്ട് പരേതനായ എം.കൊച്ചുകുഞ്ഞിന്റെ ഭാര്യ കുന്നം ഗവ.എച്ച്.എസ്.എസ് റിട്ട.അദ്ധ്യാപിക പി.ജെ.സാറാമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ആലീസ് എം.കൊച്ചുകുഞ്ഞ് (അദ്ധ്യാപിക, പാമ്പാടി ബി.എം.എം സ്കൂൾ), തോമസ് എം.കൊച്ചുകുഞ്ഞ് (റിട്ട.സബ് പോസ്റ്റ് മാസ്റ്റർ), എം.കെ.ആൻസി, പരേതനായ ലാലു ജോൺ (മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്.എസ്.എസ് അദ്ധ്യാപകൻ). മരുമക്കൾ: അഡ്വ.ടി.ജെ.തമ്പി (നോട്ടറി, കോട്ടയം), അനിത മോസസ് (റിട്ട.അദ്ധ്യാപിക, ബേക്കർ സ്കൂൾ, കോട്ടയം), ഐറിൻ ജോർജ് (അദ്ധ്യാപിക, ചെറുപുഷ്പ ബഥനി സീനിയർ സെക്കൻഡറി സ്കൂൾ, ചുനക്കര), ജോസഫ് ജോൺ (റിട്ട.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ജലസേചന വകുപ്പ്).