photo

ചേർത്തല:കോൺഗ്രസ് നേതാവും എം.എൽ.എയും ഐ.എൻ.ടി.യു.സി വനിതാ വിഭാഗം അഖിലേന്ത്യ പ്രസിഡന്റുമായിരുന്ന മേഴ്‌സി രവിയുടെ പതിനൊന്നാമത് അനുസ്മരണദിനം മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവകി കൃഷ്ണഭവനിലെ സ്മൃതിമണ്ഡപത്തിൽ ആചരിച്ചു.പ്രസിഡന്റ് ലതികാ സുഭാഷ് അദ്ധ്യക്ഷയായി. അനുസ്മരണ പരിപാടി ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വയലാർ രവി എം.പി യുടെ സാന്നിദ്ധ്യത്തിൽ നടന്ന പുഷ്പ്പാർച്ചനയിൽ നേതാക്കളായ എ.എ.ഷുക്കൂർ,ബിന്ദു ബൈജു,ഡോ.ലക്ഷ്മി രവി,ജയലക്ഷ്മി അനിൽകുമാർ,സജിമോൾ ഫ്രാൻസിസ്,കെ.ആർ. രാജേന്ദ്രപ്രസാദ്, അനിൽ ബോസ്,സി.കെ.ഷാജിമോഹൻ,എസ്.ശരത്,ടി.ജി. രഘുനാഥപിള്ള,എം.കെ. ജിനദേവ്,ബി.ബൈജു,വി.എൻ.അജയൻ,മധു വാവക്കാട്, ടി.എച്ച്.സലാം,ലളിതാ രാമനാഥൻ, സിന്ധു വാവക്കാട്, ബിയാട്രീസ് മോഹൻദാസ്,ഐസക് മാടവന,കെ.ജെ.സണ്ണി, ആർ.ശശിധരൻ,സി.ഡി.ശങ്കർ,സജി കുര്യാക്കോസ്,എൻ.പി.വിമൽ,ഉഷാ സദാനന്ദൻ,ഉഷാ അഗസ്​റ്റിൻ എന്നിവർ പങ്കെടുത്തു.