obituary

പൂച്ചാക്കൽ: ആരോഗ്യ വകുപ്പ് ജീവനക്കാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പളം ഗ്രാപഞ്ചായത്ത് 9-ാം വാർഡിൽ പനക്കടവിൽ ശശിധരന്റെ മകളും ആലുവ ശ്രീമൂലനഗരം പുൽപ്ര കുട്ടിക്കാട് പാർത്ഥസാരഥിയുടെ ഭാര്യയുമായ സ്മിത (38) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പെരുമ്പളത്തെ കുടുംബവീട്ടിലായിരുന്നു സംഭവം.പെരുമ്പളം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികളോടൊപ്പം അവധിക്ക് പെരുമ്പളത്തെ കുടുംബ വീട്ടിൽ എത്തിയതായിരുന്നു. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ആലുവ കാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്കാണ്. മക്കൾ: അനുപമ,അനന്തുദേവ്.