ആലപ്പുഴ: ചന്തിരൂരിൽ അന്യസംസ്ഥാന തൊഴിലാളിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കത്തികാട്ടി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിലായി. തൃശൂർ പെയ്ക സ്വദേശി റഫീഖ്, ആലപ്പുഴ കുത്തിയതോട് സ്വദേശി നസ്മൽ എന്നിവരാണ് അരൂർ പൊലീസിന്റെ പിടിയിലായത്. നേരത്തെ പിടിയിലായ തൻവർ, സനോജ് എന്നിവരെ കോടതി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ 31 നായിരുന്നു സംഭവം.