മാവേലിക്കര: ഭരണിക്കാവ് പഞ്ചായത്തിലെ ആറ് കുടുംബങ്ങൾ കോൺഗ്രസിൽ നിന്ന് സി.പി.എമ്മിലേയ്ക്ക് മാറി. കറ്റാനം 9, 10 വാർഡുകളിൽ നിന്നുള്ള കറ്റാനം പുത്തൻവിളയിൽ മധു, വാലുകുറ്റിയിൽ സാബു, വരിക്കോലിത്തറയിൽ വിൻസി വില്ലയിൽ ആലീസ്, മനോജ് ഭവനത്തിൽ തുളസി മനോജ്, അമ്പിത്തറ വടക്കത്തിൽ വിനോദ്, കുമ്പഴത്തറ വടക്കത്തിൽ ബിനോയ് എന്നിവരാണ് സി.പി.എമ്മിൽ അംഗത്വം സ്വീകരിച്ചത്.
കറ്റാനത്ത് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ നടന്ന സ്വീകരണ യോഗത്തിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം കോശി അലക്സ് അംഗങ്ങളെ ഹാരമണിയിച്ചു. ഏരിയാ കമ്മിറ്റി അംഗം ആർ.ഗംഗാധരൻ അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം എ.എം ഹാഷിർ, കറ്റാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി സിബി വർഗീസ് എന്നിവർ സംസാരിച്ചു.