sdg

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ വലിയപറമ്പ് കാക്കമടക്കൽ 2477-ാം നമ്പർ ശാഖയിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്‌ വിതരണം യൂണിയൻ പ്രസിഡന്റ്‌ കെ.അശോകപണിക്കർ നിർവഹിച്ചു. യോഗം ഇൻസ്പെക്ടറിംഗ് ഓഫീസർ സി.സുഭാഷ്, ശാഖാ പ്രസിഡന്റ് രാധാമണി, സെക്രട്ടറി രോഹിണി, സോൾ.സി.തൃക്കുന്നപുഴ, കമ്മിറ്റി അംഗങ്ങളായ മേനക മോഹൻ, സൗദാമിനി, ചന്ദ്രമതി, സുകുമാരി, അംബിക, യശോദ, സിന്ധുഭൈരവി, രമണി, സുവിത, വനിതാ സംഘടനാ ഭാരവാഹികളായ സുനി, സൗമ്യ, മഞ്ചു, രമ എന്നിവർ സംസാരിച്ചു.