fg

ഹരിപ്പാട്: കോൺഗ്രസിനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ജനനേതാളേയും സി.പി.എം അപകീർത്തിപ്പെടുത്തുന്നുവെന്നാരോപി​ച്ച് കോൺഗ്രസ് കുമാരപുരം നോർത്ത്, സൗത്ത് മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡൻറ്റ് കെ.സുധീർ അദ്ധ്യക്ഷത വഹിച്ചു. കെ.സുരേന്ദ്രൻ, പി.ജി. ഗോപി, രജേഷ് ബാബു, ടി.പി. പ്രസാദ്, ശ്രീദേവി രാജു, എം.ശ്യാംകുമാർ,തോമസ് ഫിലിപ്പ്, ബിജു കൊല്ലശേരി, എം.വിജയപ്പൻ,ആർ.രാജേഷ് കുമാർ, ശശികുമാർ,വിനോദ് കുമാർ, ഗ്ലമി വാലടിയിൽ, ഷാഹുൽ ഉസ്മാൻ, രമ നളിനാക്ഷൻ എന്നിവർ സംസാരിച്ചു.