ഹരിപ്പാട്: ഇടതുപക്ഷ സർക്കാരിനെതിരെ ജനകീയ പോരാട്ടം നടത്തുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ജനനേതാക്കന്മാരെയും അപകീർത്തിപ്പെടുത്തുന്ന സി.പി.എം. നടപടികൾക്കെതി​രെ കോൺഗ്രസ് ഹരിപ്പാട് നോർത്ത് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് എം.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.കെ രാമകൃഷ്ണൻ അദ്ധ്യക്ഷനായി. എസ്.ദീപു, എം.സജീവ്, ബി.ബാബുരാജ്, എം ബി.അനിൽ മിത്ര, ശോഭ വിശ്വനാഥ്, ആർ.രതീഷ്, മിനി സാറാമ്മ, രഞ്ജിനി കിഷൻ, ലേഖ അജിത്ത്, വർഗ്ഗീസ്, വിനോദ് എന്നിവർ സംസാരിച്ചു.