മാന്നാർ: മാന്നാറിലും ചെന്നിത്തലയിലും രോഗ വ്യാപനം കൂടി​യതോടെ മാന്നാർ പഞ്ചായത്ത് ഓഫീസ് അടച്ചു. മാന്നാറിൽ പഞ്ചായത്തംഗത്തിനുൾപ്പെടെ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാന്നാർ പഞ്ചായത്ത് ഓഫീസ് അടച്ചു. മൂന്ന്, നാല്, അഞ്ച്, ആറ്, ഒമ്പത്, 14, 17 എന്നീ വാർഡുകളിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടങ്ങളിലെ വഴികളെല്ലാം പൊലീസ് അടച്ചു.

സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം തുടരുകയാണ്. ഇതിനിടെ ആറാം വാർഡിൽ നടന്ന ടെസ്റ്റിൽ അറുപതോളമാളുകളുടെ ഫലം നെഗറ്റീവായി. ചെന്നിത്തലയിൽ ആറ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി ചെന്നിത്തലയിൽ പഞ്ചായത്ത് അംഗത്തിനുൾപ്പെടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഒന്ന്, രണ്ട്, അഞ്ച്, ഒമ്പത്, 13, 14 എന്നീ ആറ് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി. സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ പ്രവർത്തകരും ആശങ്കയിലാണ്. രോഗ വ്യാപനം കൂടുന്നതിനാൽ ജനങ്ങളാകെ പരിഭ്രാന്തിയിലാണ്.