അരൂർ: അരൂർ കെ.എസ്. ഇ. ബി ഓഫീസിലെ അസി.എൻജിനിയർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഫീസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി .നിലവിൽ നാൽപ്പതോളം ജീവനക്കാരാണ് അരൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ ജോലി ചെയ്യുന്നത്. ഇവരിൽ എ.ഇയുമായി നേരിട്ട് സമ്പർക്കം ഉള്ളവരെ നീരീക്ഷണത്തിലാക്കി. മുഴുവൻ ജീവനക്കാർക്കും കൊവിഡ് പരിശോധന ഉടൻ നടത്തും .വൈദ്യുതി ബിൽ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു .