photo

ചേർത്തല: കാത്തി​രി​പ്പി​നൊടുവി​ൽ ലക്ഷ്മിക്കരി പാലം യാഥാർത്ഥ്യമായി. തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡിൽ പത്തോളം കുടുംബാംഗങ്ങളുടെ വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായത്.

പാലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു വിനു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ രമാ മദനൻ,സുധർമ്മ സന്തോഷ്,ബിനിത മനോജ്,സിനിമാതാരം തണ്ണീർമുക്കം ജയൻ,എസ്.ശശിധരൻ,ടി.എം ശ്രീധരൻ എന്നിവർ സംസാരിച്ചു.

ലക്ഷ്മിക്കരിക്കാർക്ക് ഇനി​ വള്ളം വേണ്ട

നാല് വശവും വെള്ളത്താൽ ചു​റ്റപ്പെട്ടും വേമ്പനാട് കായലിനോട് ചേർന്ന് കിടക്കുന്ന ലക്ഷ്മിക്കരിക്കാർക്ക് ഇനി വളളങ്ങളെ ആശ്രയിക്കേണ്ട. കരിയിലേയ്ക്ക് പത്ത് ചെറുപാലങ്ങൾ കടന്ന് വേണമായിരുന്നു എത്താൻ. ജില്ലാപഞ്ചായത്തും ഗ്രാമപഞ്ചായത്തും കൈകോർത്തപ്പോൾ റോഡിനോടൊപ്പം പാലവുമായി. പത്ത് ലക്ഷം രൂപയാണ് ജില്ലാപഞ്ചായത്ത് പാലത്തിനായി അനുവദിച്ചത്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയപ്പോൾ അപ്രോച്ച് റോഡുകളുടെ ഫണ്ട് മന്ത്റി പി.തിലോത്തമൻ അനുവദിച്ചു.