photo

മാരാരിക്കുളം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടപ്പാക്കുന്ന ദേവഹരിതം പദ്ധതിയുടെ ഭാഗമായി വലിയകലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര പരിസരത്ത് നടത്തിയ കരനെൽകൃഷിയുടെ കൊയ്ത്തുത്സവം ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ എസ് രവി ഉദ്ഘാടനം ചെയ്തു.ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ജി.ബൈജു അദ്ധ്യക്ഷത വഹിച്ചു.ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് വി.ചന്ദ്രഹാസൻ സ്വാഗതം പറഞ്ഞു.മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സന്തോഷ്‌കുമാർ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ,ഹരിതമിഷൻ ജില്ലാ കോ-ഓർഡിനേ​റ്റർ കെ.എസ്.രാജേഷ്,അമ്പലപ്പുഴ ദേവസ്വം അസി.കമ്മിഷണർ ജയകുമാർ,യു.ഉജേഷ് എന്നിവർ സംസാരിച്ചു.സബ് ഗ്രൂപ്പ് ഓഫീസർ പി.ടി.കൃഷ്ണകുമാരി നന്ദി പറഞ്ഞു.

കഴിഞ്ഞ മേയ് 18നാണ് വിത്ത്‌വിത നടത്തിയത്. 90 ദിവസം കൊണ്ട് വിളവെടുക്കാവുന്ന മണിരത്ന എന്ന സങ്കരയിനത്തിൽപെട്ട നെൽവിത്താണ് വിതച്ചത്. വാഴ,കിഴങ്ങ് വർഗ്ഗങ്ങൾ,ഇഞ്ചി, പച്ചക്കറികൾ എന്നിവയും കൃഷിചെയ്യുന്നുണ്ട്.