photo

ചേർത്തല:റോട്ടറി ഇന്റർ നാഷണൽ അദ്ധ്യാപക അവാർഡുകൾ വിതരണം ചെയ്തു. ചേർത്തല ടൗൺ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപക ദിനത്തിൽ ചേർത്തല ഗവ.ഗേൾസ് ഹൈസ്‌കൂളിലെ ടി.സി. ഗോപി, ചേർത്തല ടൗൺ എൽ.പി.എസിലെ രേണുപ്രിയ എന്നിവർക്കാണ് ക്ലബ്ബ് പ്രസിഡന്റ് പി. സന്തോഷ് കുമാർ അവാർഡുകൾ സമ്മാനിച്ചത്. വാർഡ് കൗൺസിലർ പി.ജ്യോതിമോൾ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജിതേഷ് നമ്പ്യാർ,കെ.ബി.ഹർഷകുമാർ,ഡോ.അനിൽ വിൻസെന്റ്,ജെയിംസ് കുട്ടി തോമസ്,ജോൺ കുന്നയ്ക്കൽ,മാത്യു ജോൺ,സുനിൽ തോമസ് എന്നിവർ പങ്കെടുത്തു.