ആലപ്പുഴ: പുനർനിർമ്മിച്ച കായംകുളം റസ്റ്റ് ഹൗസ് ഇന്ന് വൈകിട്ട് നാലിന് നാടിന് സമർപ്പിക്കും. 1.54 കോടി മുടക്കി അത്യാധുനിക സൗകര്യങ്ങളോടെയായിരുന്നു പുനർ നിർമ്മാണമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു.
ഉന്നത നിലവാരമുള്ള കോഫറൻസ് ഹാൾ, വി.ഐ.പി മുറികൾ, പൊതുമരാമത്ത് മുറി, ഡൈനിംഗ് ഹാൾ ഉൾപ്പെടെ പുതിയ കാലം പുതിയ നിർമ്മാണം എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാക്കുന്ന നിർമ്മാണ പ്രവർത്തനമാണ് റസ്റ്റ് ഹൗസ് പുനർ നിർമ്മാണത്തിന്റെ ഭാഗമായി നടത്തിയത്. കൊവിഡ് പ്രോട്ടോകാൾ പാലിച്ചുള്ള ഉദ്ഘാടന ചടങ്ങാണ് സംഘടിപ്പിക്കുതെന്നും മന്ത്രി പറഞ്ഞു.