ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങൾ മൂലം മുഴുവൻ സമ്മതിദായകർക്കും വോട്ടുചെയ്യാൻ സാധിക്കാത്തതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒന്നിച്ച് നടത്താൻ സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടണമെന്ന് അഖില കേരള ധീവരസഭ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷൻ വസ്തുതകൾ വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും എറണാകുളത്ത് കൂടിയ സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടതായി ജനറൽ സെക്രട്ടറി വി.ദിനകരൻ അറിയിച്ചു.