ആലപ്പുഴ: ആറന്മുളയിൽ കൊവിഡ് ബാധിതയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻറ്റ് എം.വി.ഗോപകുമാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ആലപ്പുഴയിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിഷേധ സൂചകമായി മന്ത്രിയുടെ കോലം കത്തിച്ചു. ജില്ലാ സെൽ കോ ഓർഡിനേറ്റർ ജി.വിനോദ് കുമാർ, യുവമോർച്ച ജില്ലാ പ്രസിഡൻറ്റ് അനീഷ് തിരുവമ്പാടി, ഏരിയ സെക്രട്ടറി ഋഷികേശ് മോഹൻ, ദീപു എന്നിവർ സംസാരിച്ചു,