മാവേലിക്കര: ശ്രീനാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യൻകാളിയുടേയും ചട്ടമ്പിസ്വാമികളുടെയും ജയന്തി ദിനങ്ങൾ ഒരുമിച്ച് വരുന്ന ചിങ്ങമാസം ആചാര്യത്രയമായി ആചരിക്കുന്നതിന്റെ ഭാഗമായി ഹിന്ദു ഐക്യേദി ഇന്നലെ ആചാര്യത്രയ ദിനം ആചരിച്ചു. ഉമ്പർനാട് ധർമ്മശാസ്താ ക്ഷേത്ര ജംഗ്ഷനിൽ നടന്ന സമ്മേളനം ഹിന്ദു ഐക്യേദി സംസ്ഥാന സമിതിയംഗം വിനോദ് ഉമ്പർനാട് ഉദ്ഘടനം ചെയ്തു. ഹിന്ദു ഐക്യവേദി പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ അയ്യപ്പൻപിള്ള അദ്ധ്യക്ഷനായി. സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി മാവേലിക്കര മേഖല കൺവീനർ പൃഥ്വിരാജ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി വിപിൻ പ്രാക്കുളത്തിൽ, സംഘടന സെക്രട്ടറി അമ്പിളി എസ്.കുറുപ്പ്, വൈസ് പ്രസിഡന്റുമാരായ വിജയകുമാർ, ഉണ്ണി, സെക്രട്ടറി രാജേഷ് കൊല്ലകയിൽ തുടങ്ങിയവർ സംസാരിച്ചു. പുഷ്പാർച്ചനയ്ക്കും സമ്മേളത്തിനും ഹിന്ദു ഐക്യവേദി നേതാക്കളായ ശ്രീധരൻ പിള്ള, സോമശേഖരൻ പിള്ള, ബിജു ആനന്ദൻ, അനന്തു, വൈശാഖ്, മുരളി, പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി.