പൂച്ചാക്കൽ: കളഞ്ഞുകിട്ടിയ പണവും ആധാർ ഉൾപ്പെടെയുള്ള രേഖകളും അടങ്ങിയ പഴ്സ് ഉടമയ്ക്ക് നൽകി മാതൃകയായ സുരാജിനെ, അരൂക്കുറ്റി മാതൃക സ്വയംസഹായ സംഘം പ്രവർത്തകർ ആദരിച്ചു. കഴിഞ്ഞ ദിവസം മാടവന ജംഗ്ഷനിൽ നിന്നാണ് പതിനായിരത്തിലധികം രൂപയും മറ്റ് രേഖകളും അടങ്ങിയ പഴ്സ്, വടുതല നദ് വത്ത് നഗറിലെ സുരാജിന് കിട്ടിയത്. പഴ്സിലെ ഫോൺ നമ്പരിൽ വിളിച്ച് ഉടമയെ കണ്ടെത്തുകയായിരുന്നു. കൊവിഡ് മൂലം മാസങ്ങളായി ജോലിയില്ലാതിരുന്ന സുരാജ് തൊഴിൽ അന്വേഷിച്ച് വൈറ്റിലയിലേക്ക് പോകവേയാണ് പഴ്സ് ലഭിച്ചത് .