പൂച്ചാക്കൽ:പുനർ വിവാഹിതയല്ലെന്ന സാക്ഷ്യപത്രം നൽകാത്ത അഗതി, വിധവ പെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ തടഞ്ഞുവച്ച സർക്കാർ നിലപാട് പിൻവലിക്കണമെന്നും ഇവർക്ക് അടിയന്തിരമായി പെൻഷൻ വിതരണം ചെയ്യണമെന്നും പാണാവള്ളി ഗ്രാമപഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.എസ്‌.രാജേഷ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മന്ത്രി തോമസ് ഐസക്കിന് കത്ത് നൽകി.