ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് മാധവപുരം പബ്ലിക് മാർക്കറ്റിനോട് ചേർന്ന് മുൻ പ്രസിഡന്റ് വി.തങ്കപ്പൻപിള്ളയുടെ സ്മാരകമായി നിർമ്മിച്ച വ്യാപാര സമുച്ചയം, നവീകരിച്ച പഞ്ചായത്ത് ഓഫീസ് സമുച്ചയം, മുൻ പ്രസിഡന്റ് ചാമവിള കേശവപിള്ള സ്മാരക മിനി കോൺഫറൻസ് ഹാൾ എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും. ആർ.രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി വിശിഷ്ടാതിഥിയായി പങ്കെടുക്കും. പഞ്ചായത്ത് വികസന രേഖയും ചടങ്ങിൽ പ്രകാശനം ചെയ്യും. പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നു 80 ലക്ഷം രൂപ അടങ്കലിലാണ് രണ്ട് നിലകളിലായി ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് വി.ഗീത, വൈസ് പ്രസിഡന്റ് എ.എ.സലിം എന്നിവർ പറഞ്ഞു.