tree

മാന്നാർ: ശക്തമായ കാറ്റിലും മഴയിലും മാന്നാർ മേഖലയിൽ വ്യാപക നാശം. ചെന്നിത്തല പഞ്ചായത്ത് തെക്കുംമുറിയാൽ ചോവാലിൽ തുണ്ടിൽ വർഗീസ് ജോണിന്റെ വീടിന്റെ മേൽ പ്ലാവ് കടപുഴകി വീണു. കാർപോർച്ചിനും വീടിന്റെ ട്രെസ്‌ വർക്കിനും നാശമുണ്ടായി​. മാന്നാർ പഞ്ചായത്ത് വാഴത്തറ കിഴക്ക് കോയിത്തുരത്ത് ഭാഗത്ത് കാറ്റിൽ മരം വീണു. പാവുക്കര പോസ്റ്റ് ഓഫീസിനു വടക്ക് ഭാഗത്തുള്ള വൈദ്യുതലൈൻ പൊട്ടിവീണു. ബുധനൂർ ശക്തികുളങ്ങര, തോപ്പിൽ ചന്ത എന്നിവിടങ്ങളിൽ കാറ്റി​ൽ മരങ്ങൾ വീണു.