മങ്കൊമ്പ്: ശക്തമായ കാറ്റിലും, മഴയിലും മരം വീണു ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു നടവഴിയിൽ പതിച്ചു. ചമ്പക്കുളം മണപ്രയിൽ കോതറത്തോട് ജെട്ടിയിലേക്കുള്ള നടപ്പാതയിലാണ് രണ്ടു പോസ്റ്റുകളും ഇലക്ട്രിക് കമ്പികളും വീണത്.
ഇന്നലെ രാവിലെ 10.30ഓടെ ഇവിടത്തെ സ്വകാര്യ റിസോർട്ടിനു സമീപത്തെ ആഞ്ഞിലിമരം കടപുഴകി ലൈനിലേക്കു വീഴുകയായിരുന്നു. തുടർന്നു രണ്ടു പോസ്റ്റുകളടക്കം വൈദ്യുതി കമ്പികളും വഴിയിലേക്കു വീണു. നിരവധി ആളുകൾ സഞ്ചരിക്കുന്ന വഴിയായതിനാൽ അപക സാദ്ധ്യതയും ഏറെയായിരുന്നു. രാവിലെ മുതൽ മഴയുണ്ടായിരുന്നെങ്കിലും ഭാഗ്യംകൊണ്ടാണ് അപകടങ്ങൾ ഒഴിവായത്.