കുട്ടനാട്: പുന്നപ്രയിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കടുത്ത ശേഷം മരുമകന്റെ സുഹൃത്തിന്റെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ എ-സിറോഡിൽ മങ്കൊമ്പ് ജംഗ്ഷനു സമീപമുണ്ടായ അപകടത്തിൽ വെളിയനാട് പഞ്ചായത്ത് രണ്ടാം വാർഡ് ആറ്റുചിറയിൽഗോപി (75) മരിച്ചു.
പിന്നിൽ നിന്നു വന്ന കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ചതിനെത്തുടർന്ന് ഗോപി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു അപകടം. മകളും മരുമകനും മറ്റൊരു ബൈക്കിൽ പിന്നാലെയുണ്ടായിരുന്നു. ഗോപിയെ ഓട്ടോറിക്ഷയിൽ ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുളിങ്കുന്ന്‌പോലീസ് കേസെടുത്തു. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ. സംസ്‌കാകാരം പിന്നീട്. ഭാര്യ: സാവിത്രി. മക്കൾ: സജിത, സുജിത. മരുമക്കൾ: അജയൻ, മനേഷ്