കായംകുളം: പുല്ലുകുളങ്ങര ശ്രീ വിദ്യാധിരാജ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമികളുടെ 167ാമത് ജയന്തി ദിനം ആചരിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു. കരുണ സാമൂഹിക വേദി പ്രസിഡന്റ് എൻ. രാജ്‌നാഥ് മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ്‌ പ്രസിഡന്റ് എൻ. രാധാകൃഷ്ണ കാരണവർ അധ്യക്ഷനായി. ട്രസ്റ്റ്‌ സെക്രട്ടറി ഡോ. പി. രാജേന്ദ്രൻ നായർ, ഏവൂർ ഉണ്ണി, ചന്ദ്രമോഹനൻ നായർ, പ്രസന്നൻ, അനിത കുമാരി, രമാദേവി, ഗിരിജ കുമാരി, ശുഭ ദേവി, സോമശേഖരൻ നായർ എന്നിവർ പ്രസംഗിച്ചു.