photo

കായംകുളം: കായംകുളത്തുകാരനായ 108 ആബുലൻസ് ഡ്രൈവർ കോവിഡ് രോഗിയെ ആബുലൻസിൽവച്ച് പീഡിപ്പിച്ചതിൽ പ്രതിഷേധിച്ച് ഭാരതീയ ജനതാ യുവമോർച്ച കായംകുളം നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കായംകുളം സർക്കാർ ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് പ്രതീഷ്. പി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ ചെട്ടികുളങ്ങര, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ്, ജില്ലാ സെക്രട്ടറി അരുൺ ദേവികുളങ്ങര എന്നിവർ സംസാരിച്ചു.