കായംകുളം: ആബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബി.ജെ.പി കായംകുളം മണ്ഡലം കമ്മി​റ്റി പ്രതിഷേധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഡി. അശ്വനിദേവ് ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കൃഷ്ണകുമാർ,സെക്രട്ടറി പി.കെ സജി, ടൗൺ പ്രസിഡന്റ് ദേവരാജൻ, വിനോദ്, ടൗൺ കമ്മറ്റി ജനറൽ സെക്രട്ടറിമാരായ സുരേഷ് ,ജയകുമാർ എന്നിവർ നേതൃത്വം നൽകി.