ഹരിപ്പാട്: ശ്രീനാരായണ ഗുരുദേവന്റെ നാമത്തിൽ ഓപ്പൺ സർവകലാശാല സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം ഗുരുദേവന്റെ വിദ്യകൊണ്ട് സ്വാതന്ത്രരാകുക എന്ന സന്ദേശത്തിന് ആക്കം കൂട്ടുന്നതാണെന്ന് എസ്.എൻ.ഡി.പി യോഗം 994-ാം നമ്പർ മുട്ടം ശാഖയുടെ കമ്മി​റ്റി​ അഭിപ്രായപെട്ടു. അടിയന്തിര യോഗം മുട്ടം ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ ബി.നടരാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.നന്ദകുമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബി. ദേവദാസ്, ജി.ഗോപാലകൃഷ്ണൻ, കെ. പി അനിൽകുമാർ, മഹിളാ മണി തുടങ്ങിയവർ സംസാരിച്ചു. ബി. രവി സ്വാഗതവും ആർ. രാജേഷ് നന്ദിയും പറഞ്ഞു.