മുതുകുളം : മുതുകുളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് രോഗികളെ വലയ്ക്കുന്നു .നിലവിൽ ആറ് ഡോക്ടർമാരാണ് ഇവിടെയുള്ളത് .എന്നാൽ കൊവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ടു കൂടുതൽ ഡോക്ടർമാരും ഫീൽഡിൽ ആയതിനാൽ ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം താളം തെറ്റുന്നു .രണ്ടു ദിവസമായി ഇവിടെ ഒരു ഡോക്ടറുടെ സേവനമേ ലഭിക്കുന്നുള്ളൂ .കണ്ടല്ലൂർ ,ആറാട്ടുപുഴ ,മുതുകുളം പഞ്ചായത്തു പ്രദേശങ്ങളിൽ നിന്ന് ദിനം പ്രതി നൂറുകണക്കിന് രോഗികളാണ് ഹെൽത്ത് സെന്ററിൽ ചികിത്സ എത്തുന്നത് . പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് മുതുകുളം ഗ്രാമ പഞ്ചായത്തു മുൻ പ്രസിഡന്റും ,പഞ്ചായത്ത് അംഗവുമായ ബി .എസ് സുജിത് ലാൽ ആവശ്യപ്പെട്ടു