അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാളെ മുതൽ നേത്ര വിഭാഗം ഒ.പിയും,ശിശു വിഭാഗം ഒ.പിയും നിയന്ത്രിതമായി പ്രവർത്തിക്കും. രാവിലെ 9 മുതൽ 11 വരെ ആയിരിക്കും പ്രവർത്തനം. രോഗികൾ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം ആശുപത്രിയിൽ എത്തണം. മരുന്നിന് മാത്രമായി രോഗികൾ ആശുപത്രിയിൽ വരേണ്ടതില്ല. ബന്ധുക്കൾ മുഖാന്തരം ചീട്ട്, ബുക്ക് എന്നിവ കൊടുത്തയച്ച് തുടർച്ചയായി കഴിയ്ക്കുന്ന മരുന്നുകൾ വാങ്ങണം.