അമ്പലപ്പുഴ:കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ചതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ തലത്തിലും നിയോജക മണ്ഡലം ,മണ്ഡലം തലത്തിലും പ്രതിഷേധ ജ്വാലതെളിയിച്ചു.ഇന്ന് വാർഡ് തലങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ജ്വാലകൾ തെളിയിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു അറിയിച്ചു.