ആലപ്പുഴ: തോണ്ടൻകുളങ്ങര എതിരേല്പ് ആൽമര ചുവട്ടിലെ കൽവിളക്ക് തകർത്ത സംഭവത്തിൽ പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് കാട്ടുന്ന അലംഭാവത്തിനെതിരെ ക്ഷേത്ര ഉത്സവകമ്മിറ്റിയും ഭക്തജന കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തേക്ക്. കഴിഞ്ഞ 30നാണ് കൽവിളക്കുകൾ നശിപ്പിച്ചത്. നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രസിഡന്റ് സന്തോഷ്കുമാർ, വൈസ് പ്രസിഡന്റ് നാരായണൻ നമ്പൂതിരി, സെക്രട്ടറി സുമേഷ് കൊട്ടാരത്തിൽ എന്നിവർ ആവശ്യപ്പെട്ടു. പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് നോർത്ത് പൊലീസ് അറിയിച്ചു.