ആലപ്പുഴ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിലും വൃദ്ധസദനങ്ങളിലും വീടുകളിലും റിവേഴ്സ് ക്വാറന്റൈനിൽ കഴിയുന്ന വയോജങ്ങൾക്ക് കരുതലായി തുടങ്ങിയ വയോജന കാൾസെന്ററിന്റെ ഉദ്ഘാടനം ജില്ല കളക്ടർ എ. അലക്സാണ്ടർ നിർവഹിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.

കാൾ സെന്ററിന്റെ പ്രചരണാർത്ഥം നടത്തുന്ന ഐ. ഇ. സി ക്യാമ്പയിനിന്‍ തുടക്കം കുറിച്ച് സോഷ്യൽ മീഡിയ പോസ്റ്ററും കളക്ടർ പ്രകാശനം ചെയ്തു. ആലപ്പുഴ സാമൂഹ്യ നീതി ഓഫീസ് തയ്യാറാക്കിയ 'കരുതാം വയോജനങ്ങളെ, അകറ്റാം മഹാമാരിയെ' എന്ന വാചകത്തോടെയുള്ള പോസ്റ്റർ വയോജന കാൾസെന്ററിന്റെ ഉദ്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തതാണ് .

കാൾ സെന്റർ നമ്പർ 0477 225700

ജില്ല സാമൂഹ്യ നീതി ഓഫീസർ അബിൻ എ. ഒ ആണ് പദ്ധതിയുടെ നോഡൽ ഓഫീസർ.