s

 രണ്ട് പേർക്ക് പരിക്ക്

ആലപ്പുഴ: പി.എസ്.സി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. രണ്ട് പേർക്ക് പരിക്കേറ്റു. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.പ്രവീൺ, ജസ്റ്റിൻ മാളിയേക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. അപ്രഖൃാപിത നിയമന നിരോധനം പിൻവലിക്കണമെന്നും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും ആവശൃപ്പെട്ടാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. പി.എസ്.സി ഓഫീസിന് മുന്നിൽവെച്ച് ബാരിക്കേഡ് വെച്ച് പൊലീസ് നേതാക്കളെ തടഞ്ഞു. അഡ്വ. സി.ആർ.ജയപ്രകാശ് മാർച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് അദ്ധൃക്ഷത വഹിച്ചു. യുവജന ക്ഷേമബോർഡ് അംഗം എസ്.ദീപു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, സെക്രട്ടറി എം.നൗഫൽ, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം, സതീഷ് ബുധനൂർ, ഗംഗാ ശങ്കർ, നീതീഷ് ബാബു, കെ.നൂറൂദ്ദീൻ കോയ, എസ്.ഹരികൃഷ്ണൻ, സൽമാൻ പൊന്നേറ്റിൽ, എൻ.പി.വിമൽ, സരുൺ റോയി, മനു ഫിലിപ്പ്, അസിം നാസർ, എസ്.അരുൺ, ആൽബിൻ അലക്സ്, ശംഭു പ്രസാദ്, മീനു സജീവ്, കെ.ആർ.രൂപേഷ്, ഷാജി ഉടുമ്പാക്കൽ, ഉല്ലാസ് കൃഷ്ണൻ, ഷമീം ചീരാമത്ത്, അബാദ് ലുത്ഫി, എ.ഡി.തോമസ്, വിശാഖ് പത്തിയൂർ, അനന്തനാരായണൻ, സജിൽ ഷെരീഫ്, നൈഫ് നാസർ തുടങ്ങിയവർ നേതൃത്വം നൽകി.സമരക്കാരെ സൗത്ത്പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.